bjp-north-paravur
റോഡ് നന്നാക്കാത്ത പ്രതിഷേധിച്ച് ബി.ജെ.പി പഞ്ചായത്ത് അംഗത്തിന്റെ കോലം കത്തിക്കുന്നു.

പറവൂർ: റോഡ് അറ്റകുറ്റപ്പണി വൈകുന്നതിൽ പ്രതിഷേധിച്ച് ഏഴിക്കര പഞ്ചായത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. ഏഴിക്കര പഞ്ചായത്ത് മണ്ണുചിറ പതിനാലാം വാർഡിലെ റോഡുകൾ തകർന്ന് കണ്ടും കുഴിയുമായിട്ടും നന്നാക്കാത്തിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. തലക്കാട്ട് ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച മാർച്ച് മെമ്പറുടെ വസതിക്ക് നൂറ് മീറ്റർ അകലെ പൊലീസ് തടഞ്ഞു. മാർച്ച് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എ.ദിലീപ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മോഹൻ, സെക്രട്ടറി അരുൺ ശേഖർ.ഏഴിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.എം. രമേഷ്, സി.കെ. സന്തോഷ്, പി.കെ. വിനോഷ്, എം.എസ്. സുരാജ് തുടങ്ങിയവർ പങ്കെടുത്തു.