പറവൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചേന്ദമംഗലം പഞ്ചായത്തിലെ കൊച്ചങ്ങാടിയിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. നിയോജക മണ്ഡലം ചെയർമാൻ രഞ്ജിത്ത് എസ്. ഭദ്രൻ ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ വേണുഗോപാൽ കടവത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ട്രഷറർ ഉല്ലാസ്‌കുമാർ, ബി.ഡി.ജെ.എസ് പഞ്ചായത്ത് പ്രസിഡന്റ് ഹരിഹരൻ, വി.എസ്. സുബിൻ, അരവിന്ദ്, നീനു ജുബിൻ, മനീഷ് മോഹൻ, ഗിലേഷ്, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.