congress-karumalloor-
യു.ഡി.എഫ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റി നടത്തിയ സത്യാഗ്രഹ സമരം ചെയർമാൻ എ.എം. അലി ഉദ്ഘാടനം ചെയ്യുന്നു.

കരുമാല്ലൂർ: മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹസമരം നടത്തി. കരുമാല്ലൂർ മണ്ഡലം ചെയർമാൻ എ.എം. അലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എ.ബി. അബ്ദുൾ ഖാദർ, എ.എ. നസീർ, മണ്ഡലം വൈസ് പ്രസിഡന്റ് ബിന്ദു ഗോപി, നേതാക്കളായ കെ.എ. അബ്ദുൾ ഗഫൂർ, എ.എം. അബ്ദുൾ സലാം, ഒ.ബി. അഭിലാഷ്, സി.ബി. ഷിഹാബ്, സി.എ. അബ്ദുൾ സലാം, കെ.ഡി. സൈമൺ, പി.എ. കുഞ്ഞുമുഹമ്മദ്, നൗഷാദ് തറയിൽ തുടങ്ങിയവർ സംസാരിച്ചു.