udf-alangadu-
യു.ഡി.എഫ് ആലങ്ങാട് മണ്ഡലം കമ്മിറ്റി നടത്തിയ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

ആലങ്ങാട്: സ്വർണക്കടത്തുക്കാർക്ക് കൂട്ടുനിന്നും ജനദ്രോഹപരമായ നയങ്ങളുമായി മുന്നോട്ടു പോകുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആലങ്ങാട് യു.ഡി.എഫ് മണ്ഡലം നടത്തിയ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ആലങ്ങാട് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ സുനിൽ തിരുവാല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. പോൾ, പി.കെ. സുരേഷ് ബാബു, അഷ്‌റഫ്‌ പാനായിക്കുളം, സന്തോഷ് പി. അഗസ്റ്റിൻ, എ.എം. അബ്ദുൽ സലാം, അഡ്വ. റസിയ ബീവി, എം.പി. റഷീദ്, എബി മാഞ്ഞൂരാൻ, ജൂഡോ പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.