കൊച്ചി: തീവ്രനിലപാട് പുലർത്തുന്ന സംഘടനകൾക്ക് ചുവപ്പ്പരവതാനി വിരിക്കുന്ന നിലപാട് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അവസാനിപ്പിക്കണമെന്ന് എസ്.ആർ.പി. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഈ പ്രവണതയുടെ ആക്കം കൂടുന്നത്. ജനങ്ങൾക്കിടയിൽ വർഗീയത കുത്തിവയ്ക്കുന്ന സംഘടനകളെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. അതിനു പകരം പ്രീണനനയം സ്വീകരിക്കുന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും അശോകൻ പ്രസ്താവനയിൽ പറഞ്ഞു.