കിഴക്കമ്പലം: ഇന്ദിരാജി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കിഴക്കമ്പലം സഹകരണ ബാങ്കിന്റെ നീതി സൂപ്പർമാർക്കറ്റുമായി സഹകരിച്ച് നിത്യോപയോഗ സാധനങ്ങൾ പകുതി വിലയിൽ വിൽക്കുന്നതിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. വി.പി സജീന്ദ്രൻ എം.എൽ.എ മുഖ്യതിഥിയായി. ട്രസ്റ്റ് ചെയർമാൻ ബാബു സെയ്താലി അദ്ധ്യക്ഷനായി. ആദ്യഘട്ടത്തിൽ 13 ഇനം സാധനങ്ങളാണ് 50 ശതമാനം വിലകുറവിൽ നൽകുന്നത്. ഡി.സി.സി ജനറൽ സെക്രട്ടറി എം.പി രാജൻ, സഹകരണ ബോർഡ് പ്രസിഡന്റ് ചാക്കോ.പി മാണി, ഏലിയാസ് കരിപ്ര, ജോളി ബേബി. ജേക്കബ്.സി മാത്യു, പി. എച്ച് അനുബ്, റഷീദ് കാച്ചാം കുഴി ഭാരവാഹികളായ സജിപ്പോൾ, സെബി ആന്റണി എന്നിവർ സംസാരിച്ചു.