കൊച്ചി: ബി.പി.സി.എല്ലിനു കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ എയ്ഡ് സൊസൈറ്റിയുടെ നടത്തിപ്പിൽ വി.പി.എസ് ലേക്‌ഷോർ ആശുപത്രി പങ്കാളികളാകും. ആശുപത്രിയിലെ സ്പെഷ്യലിസ്റ്റുകളുടെ സേവനം സൊസൈറ്റിയിൽ ലഭ്യമാക്കുമെന്ന് ആശുപത്രി സി.ഇ.ഒ എസ്.കെ. അബ്ദുള്ള പറഞ്ഞു. തുടർചികിത്സക്കായി ലേക്‌ഷോർ ആശുപത്രിയിൽ എത്തുന്നവർക്ക് പ്രത്യേക ഇളവുകളും ലഭ്യമാകും.