കൊച്ചി: സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്ന സംരംഭങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് സംസ്ഥാന ഐ.ടി. സെക്രട്ടറി കെ. മുഹമ്മദ് വൈ. സഫറുള്ള പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാലിന്യ സംസ്ക്കരണം, കുടിവെള്ളം തുടങ്ങി സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരുടെ പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യ കൊണ്ട് പരിഹാരമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

വെർച്വലായി സംഘടിപ്പിച്ച ഉച്ചകോടിയിൽ 750 ലേറെ പ്രതിനിധികൾ പങ്കെടുത്തു. . സ്റ്റാർട്ടപ്പ് ഇന്ത്യ, ടൈ കേരള, സി.ഐ.ഐയുടെ വനിതാവിഭാഗമായ ഇന്ത്യൻ വുമൺ9 നെറ്റ് വർക്ക് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

സമാപനത്തിൽ വിജയികളുടെ പ്രഖ്യാപനവും ചേഞ്ച് മേക്കേഴ്സിനെ ആദരിക്കലും ഐ.ടി. മിഷൻ ഡയറക്ടർ ഡോ. ചിത്ര നിർവഹിച്ചു. ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പ്രഭാഷണം നടത്തി.