അങ്കമാലി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി.മഞ്ചേശ്വരം മുതൽ പാറശാല വരെ നടത്തിയ സമര ശൃംഖല അങ്കമാലിയിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് എൻ.മനോജ്, ഇ.എൻ.അനിൽ, അഡ്വ.തങ്കച്ചൻ വർഗീസ്, എം.കെ.ജനകൻ, ഐ.കെ.ജിബു, ഗൗതം ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.