ആലങ്ങാട്: ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മലയാള ദിനാഘോഷം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. പി.എസ്. ജഗദീശൻ അദ്ധ്യക്ഷത വഹിച്ചു. എ.എൻ. അശോകൻ, ഗീത തങ്കപ്പൻ, ജോളി പൊള്ളയിൽ, എൻ. സുനിൽകുമാർ, പ്രിൻസിപ്പൽ പി.എസ്. ജയലക്ഷ്മി കെ.എസ്. ലക്ഷ്മി എന്നിവർ പങ്കെടുത്തു.