kpr
ജനാധിപത്യ മഹിളാ അസേസിയേഷന്റെ നേതൃത്വത്തിൽ നടന്ന തെരുവോരസമരം കെ. എസ്. കെ. ടി. യു ഏരിയ സെക്രട്ടറി കെ.പി.റെജീഷ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: ഇടത് ജനാധിപത്യ മഹിളാ മുന്നണിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ കേരളം സുരക്ഷിത കേരളം എന്ന മുദ്രാവാക്യം ഉയർത്തി ഐക്യനിര സംഘടിപ്പിച്ചു. കേരളത്തിലെ തെരുവോരങ്ങളിൽ സ്ത്രീകളുടെ ഐക്യനിരക്ക് അഭിവാദ്യമർപ്പിച്ച് പാലിശേരി വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച ഐക്യനിര കെ.എസ്.കെ.ടി.യു അങ്കമാലി ഏരിയാ സെക്രട്ടറി കെ.പി റെജീഷ് ഉദ്ഘാടനം ചെയ്തു .ജനാധിപത്യ മഹിള അസേസിയേഷൻ വില്ലേജ് പ്രസിഡന്റ് മേരി ആന്റണി അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ഗ്രേസി സെബാസ്റ്റൻ,ഏരിയാ കമ്മിറ്റി അംഗം ടെസി പോൾ എന്നിവർ സംസാരിച്ചു.