ആലുവ: കേരള പിറവിദിനത്തിൽ എ.ഐ.വൈ.എഫ് ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവജനകൂട്ടായ്മ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി. നവകുമാരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ജോബി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അസ്ലഫ് പാറേക്കാടൻ, ജില്ലാ കമ്മിറ്റിയംഗം ഷിഹാബ് പറേലി, സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ.കെ. കുമാരൻ, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം എ.എ. സഹദ്, പ്രേമാനന്ദൻ, ഡെന്നി ഡൊമനിക്ക്, സുധീഷ്, മുജീബ് റഹ്മാൻ, ഡെൻസൻ ഡെമനിക്ക് എന്നിവർ സംസാരിച്ചു.
'കേരളത്തിന്റെ ഹൃദയപക്ഷമാവുക ഇടതുപക്ഷത്തിന് കരുത്താവുക' എന്ന മുദ്രാവാക്യമുയർത്തിയാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.