പറവൂർ: താണിയൻ ഓടിവള്ളം കേരളപ്പിറവി ദിനത്തിൽ നീരഞ്ഞിഞ്ഞു. പുതിയ വള്ളത്തിന്റെ നീരണിൽ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. വള്ളം ആശീർവാദം ഫാ. ഫ്രാൻസിസ് താണിയത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. പെരിയ ആചാരി എടത്വാ കോവിൽമുക്ക് നാരായണൻ ഉമാമഹേഷ്വരന്റെ നേതൃത്വത്തിലാണ് വള്ളം നിർമ്മിച്ചത്. മദ്ധ്യകേരള ജലോത്സവത്തിലെ പ്രഗത്ഭരായ വ്യക്തികളെ ഉപഹാരം നൽകി ആദരിച്ചു. പള്ളുരുത്തി ബോട്ട് ക്ലബും താനിയൻ കുടുംബത്തിലെ അംഗങ്ങളും ചേർന്നാണ് വള്ളം നീറ്റിലിറക്കിയത്.