ആലുവ: മദ്യമയക്കുമരുന്ന് മാഫിയകൾക്ക് ഒത്താശ നൽകിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലും രാജിവെച്ച് അന്വേഷണം നേരിടുക, പിൻവാതിൽ - അനധികൃത, കരാർ നിയമനങ്ങൾ റദ്ദാക്കി പി.എസ്.സിക്ക് വിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ചൂർണിക്കര പഞ്ചായത്ത് ഒന്നാം വാർഡിൽ നടത്തിയ പ്രതിഷേധ സത്യാഗ്രഹം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) ജോസഫ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡൊമിനിക് കാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സതി ഗോപി, ബിജു ഓടശേരി, ഫെലിക്‌സ് വേവുകാടൻ, കെ.ജെ. സന്തോഷ്, പി.ഡി. ധനുഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധസമരം യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പുഴിത്തറ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ആനന്ദ് ജോർജ്, അജ്മൽ കമ്പായി എന്നിവർ നേതൃത്വം നൽകി. കീഴ്മാട് ചുണങ്ങംവേലിയിൽ എം.എം. സാജു ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ജില്ല സെക്രട്ടറി ജിബു ആന്റണി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ മുഖ്യപ്രഭാഷണം നടത്തി.
നെടുമ്പാശേരി 11 -ാം വാർഡ് കമ്മിറ്റിയുടെ പ്രതിഷേധം കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. ഡേവി ഉദ്ഘാടനം ചെയ്തു. റിജോ പുതുവ അദ്ധ്യക്ഷതവഹിച്ചു. പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ മുഖ്യപ്രഭാഷണം നടത്തി.