കോലഞ്ചേരി: കോൺഗ്രസ് വടയമ്പാടി ബൂത്ത് കമ്മറ്റി പത്താംമൈലിൽ നടത്തിയ ഇന്ദിഗാന്ധി അനുസ്മരണം എം.കെ സത്യവ്രതൻ ഉദ്ഘാടനം ചെയ്തു. പൂതൃക്ക സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ് മുരളീധരൻ, പഞ്ചായത്തംഗം ജോൺ ജോസഫ്, കുര്യാക്കോസ് പുതുപ്പനത്ത്, കെ.കെ രാമൻ, ടി.എ സജി, കെ.പി ബിജു എന്നിവർ സംസാരിച്ചു.