bjp

അങ്കമാലി: കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിന് തുറവൂർ സ്വദേശി സേവാ സമിതിയുടെ നേതൃത്വത്തിൽ തലക്കോട്ട പറമ്പിൽ ആരംഭിച്ച സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ബി ജെ പി ജില്ലാ സെക്രട്ടറി എസ് ജയകൃഷ്ണൻ നിർവ്വഹിച്ചു.. സമിതി പ്രസിഡൻറ് ബിജു പുരുഷോത്തമൻ അദ്ധ്യക്ഷനായി, ബി ജെ പി മണ്ഡലം പ്രസിഡൻ്റ് എൻ മനോജ്, സേവാസമിതി സെക്രട്ടറി കെ ടി ഷാജി, ബി ജെ പി നേതാക്കളായ എം കെ ജനകൻ, വി വി രഞ്ജിത്ത്, അഞ്ജു രതീഷ്, ജോബി പോൾ, എൻ ടി ബാബു, ജോബി കൈപ്രമ്പാടൻ, അനിതാ മുരുകൻ, സനൽ ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.