അങ്കമാലി: നൈപുണ്യ വികസനരംഗത്ത് മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച സംസ്‌കൃത സർവകലാശാല, ഫിസാറ്റ് എൻജിനിയറിംഗ് കോളേജ്, ഇറാം എസ്‌പോയർ അക്കാഡമി എന്നീ സ്ഥാപനങ്ങളെ ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്റർ ആദരിച്ചു.
സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട്, ഫിസാറ്റ് ചെയർപേഴ്‌സൺ പി. അനിത, എസ്‌പോയർ അക്കാഡമി ഡി.ജി.എം ഓസ്റ്റിൻ എന്നിവർക്ക് ബെന്നി ബഹ്‌നാൻ എം.പി. ഉപഹാരങ്ങൾ സമ്മാനിച്ചു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷത വഹിച്ചു. സ്‌കിൽസ് എക്‌സലൻസ് സെന്റർ ഫാക്കൽറ്റി ബോർഡ് അംഗങ്ങൾക്ക് റോജി എം. ജോൺ എം.എൽ.എയും ഫിസാറ്റ് മുൻ ചെയർമാൻ പോൾ മുണ്ടാടന് അൻവർ സാദത്ത് എം.എൽ.എയും ഉപഹാരങ്ങൾ നൽകി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ, സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ്, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ടി.പി. ജോർജ്, റെന്നി ജോസ്, അംഗങ്ങളായ ഷേർളി ജോസ്, ഗ്രേസി റാഫേൽ എന്നിവർ പ്രസംഗിച്ചു.