കോലഞ്ചേരി: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ നേതാക്കളടക്കമുള്ള കോലഞ്ചേരി ഉപജില്ലയിൽ നിന്നും വിരമിച്ച അദ്ധ്യാപകർക്കുള്ള യാത്രഅയപ്പും കുടുംബ സംഗമവും നടത്തി. ഓൺലൈനിലായിരുന്നു പരിപാടി. കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം സി കെ വർഗീസ് അദ്ധ്യക്ഷനായി. സി.ഐ.ടി.യു കോലഞ്ചേരി ഏരിയ പ്രസിഡന്റ് എം.എൻ മോഹനൻ, കെ.എസ്.ടി.എ സംസ്ഥാന ജില്ലാ ഭാരഭാഹികളായ എൽ.മാഗി, കെ.വി ബെന്നി, അജി നാരായണൻ, കെ.എസ് മാധുരി ദേവി, ഏലിയാസ് മാത്യു, ജി ആനന്ദകുമാർ ഡാൽമിയ തങ്കപ്പൻ, അനിൽ ടി. ജോൺ, ടി. പി പത്രോസ്, ടി രമാഭായ് ,എം വി ഗീവർഗീസ്, ടി വി പീറ്റർ , എം പി തമ്പി എന്നിവർ സംസാരിച്ചു.