solidarity

മരട്: വാളയാറിലെ കുരുന്നുകൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുട്ടികളുടെ അമ്മ നടത്തിവരുന്ന സമര പോരാട്ടങ്ങൾക്ക് ആർ.എസ്.പി കടവന്ത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം വി.ടീ.വിനീത് പരിപാടി ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ.ഗോവിന്ദപ്പണിക്കർ, സബിതാസുഭാഷ്, കെ ടി സാബു എന്നിവർ സംസാരിച്ചു.

സ്വാമി, അൽഫോൻസ,പ്രമോദ്, ജോൺസൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.