ആലുവ: മുപ്പത്തടം സഹകരണ ബാങ്ക് ആരംഭിച്ച കോ-ഓപ്പ് മാർട്ട്-വെജ് ഫ്രഷ് സഹകരണ പച്ചക്കറി സ്റ്റാൾ എഴുത്തുകാരൻ ശ്രീമൻ നാരായണൻ ഉദ്ഘാടനം ചെയ്തു. നാടൻ പച്ചക്കറികൾ ന്യായവിലയ്ക്ക് സംഭരിച്ച് ന്യായ വിലയ്ക്ക് വില്പന നടത്തുക, പച്ചക്കറി വില വിപണിയിൽ ഇടപെടുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് വി.എം. ശശി പറഞ്ഞു. ബാങ്ക് ഡയറക്ടർ ഇ. ബാലകൃഷ്ണപിള്ള, കെ.ജെ. സെബാസ്റ്റ്യൻ, ബാങ്ക് സെക്രട്ടറി പി.എച്ച്. സാബു എന്നിവർ സംസാരിച്ചു.