കൂത്താട്ടുകുളം: സംവരണ അട്ടിമറിക്കെതിരെ എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രതിഷേധജ്വാല തെളിയിച്ചു.
മുന്നാക്ക സാമ്പത്തിക സംവരണം പിൻവലിക്കുക, സാമ്പത്തിക സംവരണം കോടതി വിധി വരുന്നതുവരെ നടപ്പിലാക്കാതിരിക്കുക, മുന്നോക്കകാരിലെ പിന്നാക്കക്കാർ എന്ന പേര് പറഞ്ഞ് പിന്നാക്കക്കാരെ ചതിക്കുന്ന നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മുന്നാക്ക സംവരണ ഉത്തരവ് കത്തിച്ചും ജ്വാല തെളിയിച്ചും പ്രതിഷേധിച്ചു. യോഗത്തിന്റെ ഉദ്ഘാടനം യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സജിമോൻ. എം. ആർ നിർവഹിച്ചു. യൂണിയൻ യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് സനീഷ്.കെ.എസ്, അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് മൂവ്മെന്റ് യൂണിയൻ ജോയിന്റ്സെക്രട്ടറി അരുൺ വി.ദേവ് സ്വാഗതം പറഞ്ഞു. യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി അജേഷ് വിജയൻ മുഖ്യപ്രഭാഷണം നടത്തി, കമ്മറ്റി അംഗങ്ങളായ മനോജ് കെ എസ്, ആഷിക് രാജ് ആക്കയിൽ,യൂത്ത്മൂവ്മെന്റ് കേന്ദ്ര സമിതി അംഗം അനന്ദു സന്തോഷ് എന്നിവർ സംസാരിച്ചു.