കൊച്ചി: കേരളപ്പിറവി ദിനത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച വഞ്ചനാദിനാചരണ സമരത്തിന്റെ ഭാഗമായി ജില്ലയിൽ 1,833 വാർഡു കമ്മിറ്റികളുടെ നേതൃത്വത്തിൽ 20,000 ത്തിലധികം പ്രവർത്തകർ പങ്കെടുത്തെന്ന് നേതാക്കൾ അറിയിച്ചു. ജില്ലാതല ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ്
ടി.ജെ. വിനോദ് എം.എൽ.എ, ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, കെ.വി.പി. കൃഷ്ണകുമാർ, വി.കെ .ശശികുമാർ, ഹെൻട്രി ഓസ്റ്റിൻ എന്നിവർ സംസാരിച്ചു.വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ് നേതാക്കളായ ഷിബു തെക്കുംപുറം,
കെ.എം. അബ്ദുൾ മജീദ്, ജോർജ് സ്റ്റീഫൻ, രാജു പാണാലിക്കൽ, പി. രാജേഷ്, ഇ.എം. മൈക്കിൾ, തമ്പി ചെള്ളാത്ത്, ടി.ആർ ദേവൻ, പ്രസാദ് തൊഴിയിൽ എന്നിവർ നേതൃത്വം നൽകി.