കിഴക്കമ്പലം: മലയിടംതുരുത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ പച്ചക്കറി സംഭരണ വിപണന കേന്ദ്രം തുടങ്ങി. കിഴക്കമ്പലം കൃഷി ഓഫീസർ ഗായത്രി ദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ​ടി.ടി വിജയൻ അദ്ധ്യക്ഷനായി. കെ.വി ഏലിയാസ്, എം.കെ ജേക്കബ്, എം.കെ അനിൽകുമാർ, ടി.എ തങ്കപ്പൻ എന്നിവർ സംസാരിച്ചു. കർഷകരിൽ നിന്നും സർക്കാർ പച്ചക്കറിക്ക് നിശ്ചയിച്ചിട്ടുള്ള തറവില അടിസ്ഥാനത്തിൽ പച്ചക്കറി സംഭരിക്കുകയും, വിപണനം നടത്തുകയും ചെയ്യുന്നതിനാണ് പദ്ധതി.