തോപ്പുംപടി: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ ഹൗസ് ബോട്ടുകൾ പ്രവർത്തിപ്പിക്കാൻ ധാരണയായി. ആലപ്പുഴ ജില്ലാ കളക്ടർ എ.അലക്സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
മുൻകരുതലുകൾ
• കൊവിഡ് ജാഗ്രത പോർട്ടലിൽ പേര് രജിസ്ട്രർ ചെയ്ത ശേഷം മാത്രമേ സഞ്ചാരികൾ ബോട്ടിലെത്താവൂ.
• പുന്നമട ഫിനിഷിംഗ് പോയിന്റ്, പള്ളാത്തുരുത്തി എന്നിവിട ങ്ങൾ കേന്ദ്രീകരിച്ചാണ് ഹൗസ് ബോട്ടുകളുടെ പ്രവർത്തനം.
• ഒരു ബോട്ടിൽ പരമാവധി 10 പേർക്കും ഒരു മുറിയിൽ 2 പേർക്കും തങ്ങാം. രാവിലെ 9 നും വൈകിട്ട് 5 നും ഇടയിലാണ്
സർവീസിന്അനുമതി.
• ഓരോ യാത്രക്ക് ശേഷവും ബോട്ട് അണുവിമുക്തമാക്കണം.
• സഞ്ചാരികളുടെ താപനില പരിശോധിച്ച് ലഗേജ് ഉൾപ്പടെയുള്ളവ അണുവിമുക്തമാക്കണം.
• ബോട്ടുകളിൽ കോവിഡ് ജാഗ്രതാ ക്യൂ ആർ കോഡ് പ്രദർശിപ്പിക്കണം.
• ബോട്ട് ജീവനക്കാർ സഞ്ചാരികളുമായി സമ്പർക്കമില്ലെന്ന് ഉറപ്പ് വരുത്തണം. ഹൗസ് ബോട്ടുകളുടെ പ്രവർത്തനം സംബന്ധിച്ച് മാർഗരേഖ തയ്യാറാക്കാൻ ടൂറിസം ഉപഡയറക്ടറെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. നിർദേശങ്ങൾ ഹൗസ് ബോട്ടുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ടൂറിസം വകുപ്പ് അധികാരികൾ ഉറപ്പാക്കണം.പ്രവർത്തനം വിലയിരുത്താൻ പ്രത്യേക സ്ക്വാഡിനെയും കളക്ടർ നിയോഗിക്കും.