പുക്കാട്ടുപടി: മഹാത്മാഗാന്ധി സർവകലാശാലയിൽ ബി.എസ്.സി കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ അശ്വതി അശോകൻ, ബി.എസ്.സി സുവോളജിയിൽ രണ്ടാം റാങ്ക് നേടിയ ഇന്ദ്രജ രാജൻ, ബി.എ ഹിന്ദിയിൽ മൂന്നാം റാങ്ക് നേടിയ അഞ്ജന ബാബു എന്നിവരെ വള്ളത്തോൾ സ്മാരക വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുൻ എം.എൽ.എയും കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രിസിഡന്റുമായ സാജുപോൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മഹേഷ് കെ.എം., പ്രസിഡന്റ് ജേക്കബ് സി. മാത്യു, താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, സുജ സജീവൻ തുടങ്ങിയവർ പങ്കെടുത്തു.