bjp

കളമശേരി : ബി.ജെ.പി എസ്.സി മോർച്ച കളമശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാക്ട് ജംഗ്ഷനിൽ നടന്ന വാളയാർ പ്രതിഷേധ നീതി ജ്വാല ബി.ജെ.പി ജില്ലാ സെക്രട്ടറി ആർ സജികുമാർ ഉദ്ഘാടനം ചെയ്തു . എസ്.സി മോർച്ച കളമശേരി മണ്ഡലം പ്രസിഡന്റ് എ.എ .ലെനീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്.സി മോർച്ച മണ്ഡലം ജന.സെക്രട്ടറി കെ.സി രാജേഷ്,​ ബി.ജെ.പി നേതാക്കളായ ഗിരിജാ ലെനീന്ദ്രൻ, വി.വി .പ്രകാശൻ, പിടി ഷാജി, പുരുഷൻമഞ്ഞുമ്മൽ, സൂര, രാജൻ, കെ.ആർ.കെ പ്രസാദ്, ബിനു,സനോജ് ,എ.സി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.