പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായി പുക്കാട്ടുപടി ജംഗ്ഷനിൽ സൗജന്യമായ മാസ്‌ക് വിതരണം ചെയ്തു. എടത്തല ഗ്രാമ പഞ്ചയാത്ത് വാർഡംഗം ലളിത ഗോപിനാഥ് മാസ്‌ക് വിതരണം ഉദ്ഘാടനം ചെയ്തു. ഡോ.വി. രമാകുമാരി, സുജ സജീവൻ, ലൗലി സുധീരൻ, വിജി ചന്ദ്രൻ, സന്ധ്യ സുരേന്ദ്രൻ, അനില മുരളി, ജാനറ്റ് ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.