feng-shui-fish

കൊച്ചി: അക്വേറിയം വെറും അലങ്കാരം മാത്രമല്ല, വേണ്ടപോലെ ഒരുക്കി പരിപാലിച്ചാൽ അത് വീട്ടിൽ ഐശ്വര്യം കൊണ്ടുവരും എന്നാണ് ഫെങ്‌ഷുയി വിശ്വാസം. അക്വേറിയത്തിൽ പലരും മത്സ്യത്തെ വളർത്തുന്നത് വെറും കൗതുകത്തിനോ വീട് അലങ്കരിക്കാനോ മാത്രമല്ല. വീട്ടിലേക്ക് ഭാഗ്യം കൊണ്ടുവരാൻ ഈ മത്സ്യങ്ങൾക്ക് കഴിവുണ്ടത്രെ.

ഫെങ്ഷുയി ചൈനീസ് (വാസ്തു പ്രകാരം)അക്വേറിയത്തിൽ ചിലയിനം മീനുകളെ വളർത്തിയാൽ വീട്ടിൽ ഐശ്വര്യവും സമ്പത്തും ഉണ്ടാകും.

ഭാഗ്യം മത്സ്യങ്ങൾ

ആരോണ മത്സ്യം- ഫെങ്ഷുയി പ്രകാരം ഏറ്റവും പ്രധാനം. വീട്ടിൽ ഉള്ളവർക്ക് ആരോഗ്യവും ഐശ്വര്യവും സമ്പത്തും കൊണ്ട് വരാൻ ആരോണ മത്സ്യം സഹായിക്കും എന്നാണു വിശ്വാസം. ഒപ്പം വീട്ടിലെ നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാനും ഇതിനു സാധിക്കും എന്നാണു വിശ്വാസം .


ഹോൺ മത്സ്യം- ദേഹമാകെ കലകൾ ഉള്ള ഈ മത്സ്യം സമ്പന്നതയെ സൂചിപ്പിക്കുന്നു. പോസിറ്റീവ് എനർജി വീട്ടിനുള്ളിലും ഓഫീസിലും നിറയ്ക്കാൻ ഹോൺ മൽസ്യത്തിന്കഴിയും.


ഫെങ്ഷുയി മത്സ്യം- അക്വേറിയങ്ങളിൽ കാണപ്പെടുന്ന മറ്റൊന്നാണ് ഇത്. നിർഭാഗ്യം വീടുകളിൽ നിന്നും അകറ്റി ഭാഗ്യംകൊണ്ടുവരാൻ കഴിയുമെന്നാണ് വിശ്വാസം

ഡ്രാഗൺ കാർപ്പ് ആഗ്രഹിച്ചതെല്ലാം നടക്കാൻ വീട്ടിൽ ഈ മത്സ്യത്തെ വളർത്തിയാൽ മതി. ഒപ്പം തൊഴിൽ ഉന്നതി , വിദ്യാഭ്യാസമികവ് എന്നിവയ്ക്കും ഇത് ഉത്തമം.

ഗോൾഡൻ ഫിഷ്-സർവസാധാരണമായി വീടുകളിലെ അക്വേറിയങ്ങളിൽ കാണപ്പെടുന്ന ഗോൾഡൻ ഫിഷ്, പേരുപോലെ അഴകുള്ള മീനാണ്. ഒരു കറുപ്പ് മീനും എട്ടു ഗോൾഡൻ ഫിഷും ആയി വേണം ഇവയെ അക്വേറിയത്തിൽ ഇടാൻ. വീട്ടിലെ ഒത്തൊരുമയ്ക്കും ഐശ്വര്യത്തിനും ഇത് സഹായിക്കും.