കൊച്ചി: ചിത്രപ്പുഴ-മാമല റോഡിന് വേണ്ടി അംഗീകരിച്ച അലൈൻമെന്റിലൂടെ റോഡ് സാധ്യമാകുമോ എന്നതിനെക്കുറിച്ച് പൊതുമരാമത്ത് ഡിസൈൻ വിഭാഗവും ഇന്ത്യൻ ഓയിൽകോർപ്പറേഷനും കൊച്ചിൻ റിഫൈനറിയും സംയുക്തമായി പരിശോധന നടത്തും.
പാചക വാതക പൈപ്പ് ലൈൻ കടന്ന് പോകുന്നത് മൂലം അനുമതി തടസപ്പെടാനിടയുള്ളതിനാൽ പൊതുമരാമത്തിന്റെ ആവശ്യപ്രകാരമാണ് സംയുക്ത പരിശോധനയെന്ന് അനൂപ് ജേക്കബ് എം.എൽ.എ. പറഞ്ഞു..
കൊച്ചി - സേലം പൈപ്പ് ലൈൻ പ്രൊജക്ട് ലിമിറ്റഡ് ഉദ്യോഗസ്ഥരും പങ്കെടുക്കും. റോഡ് നിർമ്മാണം ചതുപ്പ് നിലത്തിലാണ്. എൽ.പി.ജി പൈപ്പ് ഇതിലൂടെയായതിനാൽ സാധാരണ നിർമ്മാണം ഇവിടെ സാധ്യമല്ല.
റോഡിൽ ചെറിയ പാലങ്ങൾ പലയിടത്തും വരുന്നതു കൊണ്ട് പൈൽ ഫൗണ്ടേഷൻ, മണ്ണുമാറ്റൽ തുടങ്ങിയവ മൂലം എൽ.പി.ജി. പൈപ്പിന് കേടുപാടുകൾ സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്നതും യോഗത്തിൽ ചർച്ചാവിഷയമാകും.