supplyco

കൊച്ചി: നാലുവർഷമായി സപ്ളൈകോ വഴി വിതരണം ചെയ്യുന്ന 14 ഇനം അവശ്യസാധനങ്ങൾക്ക് വില വർദ്ധിപ്പിക്കാതെ സംസ്ഥാന സർക്കാർ. പൊതുവിപണിയിൽ വില കൂടിയെങ്കിലും സബ്സിഡി പദ്ധതികളോടെയാണ് സർക്കാർ വില കുറച്ചുനിറുത്തിയത്. 750 കോടി രൂപ സബ്‌സിഡിക്കായി സർക്കാർ ചെലവഴിച്ചു.

ആദ്യ മൂന്നുവർഷം 200 കോടി രൂപ വീതവും നാലാംവർഷം 150 കോടി രൂപയുമാണ് ചെലവിട്ടത്. റേഷൻ കാർഡുമായി സപ്ലൈകോയിൽ എത്തിയാൽ ചെറുപയർ, ഉഴുന്ന്‌ ബോൾ, വൻകടല, വൻപയർ, തുവര പരിപ്പ്‌, മുളക്‌, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയഅരി, കുറവഅരി, മട്ടഅരി, പച്ചരി, ആന്ധ്ര അരി എന്നിവ നാലുകൊല്ലം മുമ്പത്തെ വിലയിൽ കിട്ടും. ജി.എസ്‌.ടി ഏർപ്പെടുത്തിയതിനാൽ വെളിച്ചെണ്ണ വില 88ൽ നിന്ന് 92 രൂപയായി.