f
കല്ലുമല കുടിവെള്ള പദ്ധതിയുടെ വിതരണ ഉദ്ഘാടനം എൽദോസ് കുന്നപ്പള്ളി എംഎൽഎ എംഎൽഎ നിർവഹിക്കുന്നു.

കുറുപ്പംപടി : കൂവപ്പടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ കിഴക്കെ ഐമുറി കല്ലുമല കുടിവെള്ള പദ്ധതി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മോളത്ത് ശിവന്റെ വീട്ടിൽ കുടിവെള്ള കണക്ഷൻ നൽകിയാണ് ഉദ്ഘാടനം നടത്തിയത്. കഴിഞ്ഞ പത്ത് വർഷമായി മുടങ്ങിക്കിടന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് 11 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.കുടിവെള്ള ക്ഷാമമുള്ള നൂറോളം വീടുകളിൽ വെള്ളമെത്തിക്കത്തക്ക രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.കോട്ടച്ചിറയിൽ നിർമ്മിച്ചിട്ടുള്ള പമ്പ് ഹൗസിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കല്ലുമലയിൽ സ്ഥാപിച്ചിട്ടുള്ള 50000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ വെള്ളം എത്തിച്ച് അവിടെനിന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന രീതിയിലാണ് പദ്ധതി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി ബാബു, ഗ്രാമപഞ്ചായത്ത് മെമ്പർ ഫെജിൻ പോൾ തുടങ്ങിയവർ സംബന്ധിച്ചു.