കളമശേരി: കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മൂലം രോഗി മരിച്ച സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സൗത്ത് കളമശേരി വ്യാപാര ഭവനിൽ

നടത്താനിരുന്ന പ്രതിഷേധ പരിപാടി നവംബർ 16 ലേക്ക് മാറ്റി. ജില്ലയിൽ നിരോധനാജ്ഞ 15 വരെ നീട്ടിയ സാഹചര്യത്തിലാണിത്..16ന് കളമശേരി മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും. പ്രതിഷേധം ജനകീയ കൂട്ടായ്മ മുഖ്യ രക്ഷാധികാരി ജസ്റ്റിസ്. പി.കെ.ഷംസുദീൻ ഉദ്‌ഘാടനം ചെയ്യും. ജനകീയ കൂട്ടായ്മ രക്ഷാധികാരി, തമ്പാൻ തോമസ് മുഖ്യ പ്രഭാഷണം നടത്തും.