കൊച്ചി: നോൺ മൺസൂൺ ടൈംടേബിൾ നിലവിൽ വന്നതോടെ കൊങ്കൺ വഴി കേരളത്തിലൂടെ സർവീസ് നടത്തുന്ന സ്‌പെഷ്യൽ ട്രെയിനുകളുടെ സമയത്തിലും മാറ്റം. എറണാകുളം -ഹസ്രത്ത് നിസാമുദ്ദീൻ തുരന്തോ സ്‌പെഷ്യൽ (02283) ചൊവ്വാഴ്ചകളിൽ രാത്രി 11.25ന് പുറപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് 7.40ന് ഡൽഹിയിലെത്തും.
നിസാമുദ്ദീൻ-എറണാകുളം തുരന്തോ (02284) ശനിയാഴ്ചകളിൽ രാത്രി 9.35ന് പുറപ്പെടും. തിങ്കളാഴ്ച വൈകിട്ട് 4.10നാണ് എറണാകുളത്തെത്തുക. എറണാകുളം-നിസാമുദ്ദീൻ മംഗള (02617)ഉച്ചക്ക് 1.15നും ലോക്മാന്യതിലക് -തിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസ് (06345) രാവിലെ 11.40നും പുറപ്പെടും.