sndp

മരട്: എസ്.എൻ.ഡി.പി നെട്ടൂർ നോർത്ത് 4679 -ാം നമ്പർ ശാഖാ യോഗ വക ഗുരുമണ്ഡപം തകർക്കുന്നതിനുള്ള നീക്കത്തിനെതിരെ കേരളപ്പിറവി ദിനത്തിൽ ദീപജ്യോതി തെളിയിച്ച് പ്രതിഷേധിച്ചു. ഗുരുമണ്ഡപം പുറമ്പോക്കിലാണെന്ന് തെറ്റിദ്ധാരണ പരത്തിയാണ് ചിലർ മണ്ഡപത്തിനെതിരെ നീക്കം ആരംഭിച്ചിരിക്കുന്നത്

പുറമ്പോക്ക് കൈയ്യേറ്റങ്ങൾ പൊളിച്ചു നീക്കുന്നു എന്നതിന്റെ മറവിൽ ഗുരുമന്ദിരത്തിന്റെ ചുറ്റുമതിൽ നാലടിയോളം പൊളിക്കാൻ അനധികൃതമായി മാർക്കും ചെയ്തു. നഗരസഭ ഒന്നാം വാർഡിൽ അളന്നുതിരിച്ച് പോക്കുവരവ് ചെയ്ത സ്ഥലത്താണ് ഗുരുദേവ മണ്ഡപം. 2016 മാർച്ച് 10ന് പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചതാണ്.

നെട്ടൂർ വടക്കെ മുക്കത്ത് നിന്ന് ശാഖാ അതിർത്തിയായ കോയിത്തറ കുണ്ടുവേലിറോഡ് വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിവിധ കുടുംബയൂണിറ്റ് അംഗങ്ങൾ ദീപ ജ്യോതിയുമായി അണിനിരന്നു.

എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി എം.ഡി. അഭിലാഷ് പ്രതിഷേധജ്യോതി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് രാജൻ മാതൃഭവൻ, സെക്രട്ടറി പി.പി. രഞ്ജിത്, വൈസ് പ്രസിഡന്റ് സി.കെ. ദിലീപ്, സാമൂഹ്യപ്രവർത്തകൻ ഇ.എൻ.നന്ദകുമാർഎന്നിവർ സംസാരിച്ചു.വിവിധ സാമുദായിക സംഘടന നേതാക്കൾ, ശാഖ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.