കൊച്ചി: ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 2018ൽ നിർമ്മാണം ആരംഭിച്ച 23 വീടുകളുടെ താക്കോൽ ദാനം എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ മേയർ സൗമിനി ജെയിൻ വീട്ടുടമ രമണി മണിക്ക് നൽകി നിർവഹിച്ചു. നേവൽ ബേസിലെ ഗാർഹിക ജോലിക്കാർക്കായി പണി കഴിപ്പിച്ച വീടുകളാണിത്. 63 വീടുകളാണ് നിർമ്മിക്കുന്നത്. 2009-2010 കാലത്ത് 29.30 ഡിവിഷനുകളിലെ
കൗൺസിലർമാരുടെ നേതൃത്വത്തിൽ വേങ്ങൂർ ഗ്രാമ പഞ്ചായത്തിൽ ഇ.എം.എസ്. ഭവന പദ്ധതി പ്രകാരമുള്ള സബ്‌സിഡി തുക ഉപയോഗിച്ച് ഭവനരഹിതരായ ഗാർഹിക തൊഴിലാളികൾ ചേർന്ന് രണ്ട് ഭാഗങ്ങളിലായി വാങ്ങിയ ഒന്നര ഏക്കറോളം സ്ഥലത്താണ് വീടുകൾ നിർമ്മിച്ചത്. ലൈഫ് ഭവന പദ്ധതി നിലവിൽ വന്നതോടെയാണ് ഇവരുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായത്. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി. മാർട്ടിൻ, കൗൺസിലർ ഷാകൃത സുരേഷ്ബാബു , പി.എം.ഹാരിസ്, ജോൺസൺ മാഷ്, ഗ്രേസി
ജോസഫ്, എ.ബി. സാബു, ഗീത പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു