park
വാരിയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജൈവ വൈവിദ്ധ്യ പാർക്കിലെ തൈകളുടെ നടീൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നിർവഹിക്കുന്നു

കോലഞ്ചേരി: വാരിയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജൈവവൈവിദ്ധ്യ പാർക്കിന് തുടക്കമായി. തൈകളുടെ നടീൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ, കൺവീനർ അനിയൻ പി. ജോൺ, പി.കെ. കുട്ടിക്കൃഷ്ണൻ നായർ, എം.പി. പൈലി, പി.ഒ. രാജു, ഏലിയാസ് ജോൺ, വില്യംസ് കെ.അഗസ്​റ്റിൻ എന്നിവർ സംസാരിച്ചു.

നൂറോളം വ്യത്യസ്ത ഫലവൃക്ഷ ഇനങ്ങളാണ് ഇവിടെ വെച്ചുപിടിപ്പിക്കുന്നത്. നാട്ടിൽ സുലഭമായി ഉണ്ടാവുന്ന വിവിധഇനം മാവ്, പ്ലാവ്, റംബൂട്ടാൻ, നെല്ലി, പുലാസാൻ, ഡ്രാഗൺ ഫ്രൂട്ട്, അവോക്കാഡോ തുടങ്ങിയ നിരവധി ഫലവൃക്ഷ തൈകളാണ് വാരിയർ ഫൗണ്ടേഷന്റെ 4 ഏക്കർ സ്ഥലത്ത് നട്ടിട്ടുള്ളത്. എല്ലാക്കാലത്തും ഫലം ലഭിക്കുന്ന ഹൈബ്രിഡ് ഇനങ്ങളാണ് നാടൻതൈകൾക്കൊപ്പം നട്ടിട്ടുള്ളത്.