അങ്കമാലി: കേന്ദ്രഗവൺണ്മെന്റ് പദ്ധതികൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വേങ്ങൂരിൽ ബി.ജെ.പി സേവനകേന്ദ്രം ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ
ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എ.വി .രഘു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് എൻ. മനോജ്, ജനറൽ സെക്രട്ടറി ഇ.എൻ അനിൽ,കൃഷ്ണൻകുട്ടി നമ്പീശൻ, കെ.വി. കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു.