കോലഞ്ചേരി: ഡോ.പല്പുവിന്റെ 157-ാം ജന്മദിനം വടയമ്പാടി എസ്.എൻ.ഡി.പി ശാഖയുടെയും യൂത്ത്മൂവ്‌മെന്റിന്റെയും ആഭിമുഖ്യത്തിൽ ആചരിച്ചു. ശാഖാ പ്രസിഡന്റ് കെ.ആർ. പ്രസന്നകുമാർ, സെക്രട്ടറി എം.കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് പി.എൻ. മാധവൻ, കമ്മിറ്റി അംഗങ്ങളായ വി.കെ പത്മനാഭൻ, എം. പ്രഭാകരൻ, പി.പി. കുട്ടപ്പൻ, എൻ.എ. കുഞ്ഞ്, കെ.എ. ദേവൻ, ഷിനു പ്രഭ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ ആദർശ് ഷിബു പ്രഭ, ആദിൻ കെ.എ എന്നിവർ സംസാരിച്ചു. മുന്നാക്ക സമുദായാംഗങ്ങൾക്ക് സർക്കാർ നിയമനങ്ങളിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിനുള്ള നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ധർണനടത്തി.