നെടുമ്പാശേരി: സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ചെങ്ങമനാട് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന ഗ്രീൻ ചെങ്ങമനാട് പദ്ധതിയുടെ ഭാഗമായി തുരുത്ത് പതിനൊന്നാം വാർഡിൽ ഹരിതം കാർഷിക ഗ്രൂപ്പ് വാഴക്കൃഷി ആരംഭിച്ചു.ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ വാഴനട്ട് ഉദ്ഘാടനം നിർവഹിച്ചു. പി.സി. സുരേഷ് അദ്ധ്യക്ഷനായി. മനോജ് മയിലൻ, കെ.ബി. മനോജ് കുമാർ, എം.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
കെ.പി. രവീന്ദ്രൻ കൺവീനറായി പത്ത് അംഗങ്ങളുള്ള ഗ്രൂപ്പിൽ ബാങ്ക് ബോർഡംഗങ്ങളായ പി.സി. സതീഷ്‌കുമാർ, മിനി ശശികുമാർ എന്നിവരും ഉൾപ്പെടുന്നു. ആയിരത്തി ഇരുനൂറ് വാഴയും അനുബന്ധ പച്ചക്കറികളും ഇവിടെ കൃഷിചെയ്യും.