anganavadi
ചൂർണിക്കര മൂന്നാംവാർഡിലെ നൂറാംനമ്പർ ഹൈടെക് അങ്കണവാടി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: 26 ലക്ഷം മുടക്കിൽ ചൂർണിക്കര മൂന്നാം വാർഡിൽ നിർമ്മാണം പൂർത്തിയായ നൂറാംനമ്പർ ഹൈടെക് അങ്കണവാടി അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബീന അലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.പി. നൗഷാദ്, വാർഡ് മെമ്പർ ബാബു പുത്തനങ്ങാടി, പഞ്ചായത്ത് മെമ്പർ രാജി സന്തോഷ്, സി.വി. വിനിത, ടി.എക്‌സ്. വർഗീസ്, സി.പി. നാസർ, മനോഹരൻ തറയിൽ, മേഴ്‌സി എന്നിവർ പങ്കെടുത്തു.