election

കൊച്ചി: ന്യൂജൻതലമുറ ക്ഷമിക്കണം, അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇരുപതാം നൂറ്റാണ്ടുകാർ മാത്രം മത്സരിച്ചാൽ മതിയെന്നാണ് തീരുമാനം! നിയമവും ചട്ടവും തിരഞ്ഞെടുപ്പ് പ്രക്രിയയും പ്രചരണോപാധികളുമെല്ലാം പുതുപുത്തൻ. പക്ഷേ, മത്സരാർത്ഥികൾ എല്ലാം പഴമക്കാർ.നിയമം അങ്ങനെയാണ്. 21 വയസ് തികയാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. അതുകൊണ്ട് ''2020 തിരഞ്ഞെടുപ്പ്'' ൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടുകാർക്ക് പ്രചാരകരാകാം വോട്ടും ചെയ്യാം, എന്നാൽ മത്സരിക്കാനുള്ള അവകാശം പൂ‌ർവികർക്കായി സംവരണം ചെയ്യുകയാണ്. ഇരുപതാം നൂറ്റാണ്ടുകാർക്ക് മാത്രം മത്സരിക്കാവുന്ന അവസാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പും ഇതാണ്. അടുത്ത വർഷമായിരുന്നെങ്കിൽ കളം ആകെ മാറുമായിരുന്നു.

ഏറ്റവും കുറഞ്ഞത് 11317 വനിതകൾ ഉൾപ്പെടെ 21900 ജനപ്രതിനിധികളെയാണ് കഴിഞ്ഞനൂറ്റാണ്ടിൽ നിന്ന് തിരഞ്ഞെടുക്കേണ്ടത്. 2004 ലെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം വനിതസംവരണം 50 ശതമാനത്തിൽ കുറയാൻ പാടില്ലാത്തതുകൊണ്ട് വനിത, പട്ടികജാതി, പട്ടികവർഗം ഉൾപ്പെടെ 58.16 ശതമാനമാണ് മൊത്തം സംവരണം. അതുകഴിച്ച് മിച്ചമുള്ള 9162 ജനറൽ വാ‌ർ‌ഡുകളിൽ വനിതകളും പട്ടികജാതി/ പട്ടികവർഗക്കാരും ഉൾപ്പെടെ യോഗ്യരായ ആർക്കും മത്സരിക്കാം.

അദ്ധ്യക്ഷസ്ഥാനങ്ങളിലും വനിതകൾക്കാണ് മുൻതൂക്കം. ആകെയുള്ള 1200 അദ്ധ്യക്ഷ സ്ഥാനങ്ങളിൽ 602 കസേരകൾ (51.016 ശതമാനം) വനിതകൾക്കുവേണ്ടി നീക്കിവച്ചിരിക്കുകയാണ്. ബാക്കിവരുന്ന 598 ജനറൽ കസേരകളിൽ എവിടെയെങ്കിലുമൊക്കെ കഴിവുള്ള വനിതകൾ കയറിയെന്നും വരാം. അദ്ധ്യക്ഷ പദവികളിലെ കുറഞ്ഞനിരക്ക് 50.016 ശതമാനമായിരിക്കണമെന്നേയുള്ളു. അദ്ധ്യക്ഷസ്ഥാനത്ത് പുരുഷന്മാർ വരാനിടയുള്ള 598 സ്ഥാപനങ്ങളിലും ഉപാദ്ധ്യക്ഷപദവി വനിതകൾക്കുള്ളതുമാണ്.

അദ്ധ്യക്ഷ പദവി​യി​ൽ

(ബ്രാക്കറ്റി​ൽ വനി​താസംവരണം)

ഗ്രാമപഞ്ചായത്തുകൾ 941 (471)

ബ്ലോക്ക് പഞ്ചായത്തുകൾ 152 (77)

ജില്ല പഞ്ചായത്തുകൾ 14 (7)

മുനിസിപ്പാലിറ്റികൾ 44 (87)
കോർപ്പറേഷനുകൾ 6 (3)

സംവരണശതമാനം ( അംഗങ്ങൾ)

ആകെ അംഗങ്ങൾ 21900

വനിത സംവരണം 11317

പട്ടികജാതി/ പട്ടികവർഗ സംവരണം

പട്ടികജാതി (വനിത ഉൾപ്പെടെ) 2221

പട്ടികവർഗം (വനിത ഉൾപ്പെടെ) 293

അദ്ധ്യക്ഷപദവി

ആകെ സീറ്റുകൾ : 1200

വനിതാസംവരണം : 602

പട്ടികജാതി, പട്ടികവർഗം ഉൾപ്പടെ