kerala-highcourt

കൊച്ചി : നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യം പകർത്തിയ കേസിൽ എറണാകുളം അഡി. സ്‌പെഷ്യൽ സെഷൻസ് കോടതിയിലെ (സി.ബി.ഐ കോടതി) വിചാരണ നടപടികൾ ഹൈക്കോടതി നവംബർ ആറു വരെ തടഞ്ഞു. വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സർക്കാരും നൽകിയ ഹർജികൾ പരിഗണിച്ചാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹർജികൾ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടിയും സർക്കാരും ഹൈക്കോടതിയെ സമീപിച്ചത്. ആക്രമണത്തിനിരയായ നടിയുടെ സ്വഭാവം പോലും ചോദ്യം ചെയ്യുന്ന നിലപാടാണ് കോടതി സ്വീകരിച്ചതെന്നും സാക്ഷികളെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണെന്നും നടിയുടെ അഭിഭാഷകൻ വ്യക്തമാക്കി.തുടർച്ചയായി ഒമ്പതു ദിവസം വരെ ക്രോസ് വിസ്താരം ചെയ്യുന്ന സ്ഥിതിയുണ്ടായെന്നും നടിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വാദിച്ചു.

വിചാരണക്കോടതിയിൽ നിന്ന് റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന് സർക്കാരിനു വേണ്ടി ഹാജരായ സീനിയർ ഗവൺമെന്റ് പ്ളീഡർ ആവശ്യപ്പെട്ടു. മെമ്മറി കാർഡിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് സിഡാക്കിനെയും സെൻട്രൽ ഫോറൻസിക് ലാബിനെയും കോടതി നേരിട്ടു ഫോണിൽ വിളിച്ചിരുന്നു. ദിലീപിനു വേണ്ടിയാണ് ഇതു ചെയ്തത്. പല ചോദ്യങ്ങളും ഇരയെ ബുദ്ധിമുട്ടിക്കുന്ന വിധത്തിലായിരുന്നു. അനാവശ്യവും അടിസ്ഥാനരഹിതവുമായ പല പരാമർശങ്ങളും കോടതിയുടെ ഭാഗത്തു നിന്നുണ്ടായെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.

ഇൗ ആരോപണങ്ങൾ ക്രോസ് വിസ്താരം നടന്ന സമയത്ത് കോടതിയിൽ എന്തുകൊണ്ട് ഉന്നയിച്ചില്ലെന്ന് സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു. ശ്രദ്ധയിൽ പെടുത്തിയിരുന്നതായി നടിയും സർക്കാരും വിശദീകരിച്ചു. ചില വീഴ്ചകളുണ്ടെന്ന് കണക്കിലെടുത്താൽപ്പോലും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറിയെന്ന് പറയാൻ കഴിയുമോയെന്നും ഇരയുടെ ആവശ്യപ്രകാരമല്ലേ വനിതാ ജഡ്ജി അദ്ധ്യക്ഷയായ കോടതിയിലേക്ക് വിചാരണ മാറ്റിയതെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു.

ഇന്ന് വിചാരണക്കോടതി കേസ് പരിഗണിക്കുന്നുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നാണ് നവംബർ ആറുവരെ വിചാരണ നിറുത്തി വയ്ക്കാൻ ഇടക്കാല ഉത്തരവു നൽകിയത്.

കോ​ട​തി​ ​മാ​റ്റ​ത്തി​നാ​യി പ്രോ​സി​ക്യൂ​ഷ​ൻ​ ​ഉ​ന്ന​യി​ക്കു​ന്ന​ ​ആ​രോ​പ​ണ​ങ്ങൾ

കൊ​ച്ചി​ ​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​കോ​ട​തി​ ​മാ​റ്റ​ത്തി​ന്റെ​ ​ആ​വ​ശ്യം​ ​വ്യ​ക്ത​മാ​ക്കാ​ൻ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ഉ​ന്ന​യി​ച്ച​ ​ആ​രോ​പ​ണ​ങ്ങ​ളി​ൽ​ ​ചി​ല​ത് :

​ ​ദി​ലീ​പി​ന്റെ​ ​ആ​ദ്യ​ ​ഭാ​ര്യ​യും​ ​ച​ല​ച്ചി​ത്ര​ ​ന​ടി​യു​മാ​യ​ ​മ​ഞ്ജു​വാ​ര്യ​രെ​ ​വി​സ്ത​രി​ച്ച​പ്പോ​ൾ​ ​സ്വ​ഭാ​വ​ഹ​ത്യ​ ​ന​ട​ത്തു​ന്ന​ ​രീ​തി​യി​ലു​ള്ള​ ​ചോ​ദ്യ​ങ്ങ​ൾ​ ​പ്ര​തി​ഭാ​ഗ​ത്തു​ ​നി​ന്നു​ണ്ടാ​യി.​ ​ദി​ലീ​പ് ​മ​ക​ളെ​ ​ഉ​പ​യോ​ഗി​ച്ചു​ ​സ്വാ​ധീ​നി​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ന്ന​ ​മ​ഞ്ജു​വാ​ര്യ​രു​ടെ​ ​മൊ​ഴി​യി​ലെ​ ​ഭാ​ഗം​ ​കോ​ട​തി​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല.​ ​മ​ക​ൾ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​അ​ച്ഛ​നെ​തി​രെ​ ​(​ദി​ലീ​പ്)​ ​മൊ​ഴി​ ​ന​ൽ​ക​രു​തെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും​ ​എ​ന്നാ​ൽ​ ​സ​ത്യം​ ​പ​റ​യാ​ൻ​ ​ത​നി​ക്കു​ ​ബാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന് ​മ​റു​പ​ടി​ ​ന​ൽ​കി​യെ​ന്നും​ ​മ​ഞ്ജു​ ​പ​റ​ഞ്ഞി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​തു​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല.

​ ​അ​വ​ളെ​ ​ഞാ​ൻ​ ​പ​ച്ച​യ്ക്ക് ​ക​ത്തി​ക്കും.​ ​അ​വ​ളെ​ന്റെ​ ​കു​ടും​ബം​ ​ത​ക​ർ​ത്തെ​ന്നും​ ​ദി​ലീ​പ് ​പ​റ​ഞ്ഞ​താ​യി​ ​ന​ടി​ ​ഭാ​മ​ 2013​ ​ൽ​ ​എ​റ​ണാ​കു​ളം​ ​അ​ബാ​ദ് ​പ്ളാ​സ​യി​ൽ​ ​ച​ല​ച്ചി​ത്ര​ ​താ​ര​ങ്ങ​ളു​ടെ​ ​സ്റ്റേ​ജ് ​ഷോ​യു​ടെ​ ​റി​ഹേ​ഴ്സ​ൽ​ ​ന​ട​ക്കു​മ്പോ​ൾ​ ​ത​ന്നോ​ടു​ ​പ​റ​ഞ്ഞെ​ന്ന് ​ഇ​ര​ ​കോ​ട​തി​യി​ൽ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ഇ​തു​ ​കേ​ട്ടു​കേ​ൾ​വി​യാ​ണെ​ന്ന​ ​കാ​ര​ണ​ത്താ​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല.​ ​ദി​ലീ​പി​നു​ ​പ​ങ്കു​ണ്ടെ​ന്ന് ​എ​ന്തു​കൊ​ണ്ട് ​മ​ന​സി​ലാ​യെ​ന്നു​ ​പ​റ​ഞ്ഞ​തും​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല.

​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​യാ​യി​ട്ടും​ 17​ ​അ​ഭി​ഭാ​ഷ​ക​ർ​ ​ഹാ​ജ​രാ​യി.​ ​എ​ട്ടു​പേ​ർ​ ​ദി​ലീ​പി​നു​ ​വേ​ണ്ടി​യാ​ണ് ​ഹാ​ജ​രാ​യ​ത്.​ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ചും​ ​പ്ര​തി​ക​ളു​ടെ​ ​പ്ര​വൃ​ത്തി​യെ​ക്കു​റി​ച്ചും​ ​വി​ശ​ദീ​ക​രി​ക്കു​മ്പോ​ൾ​ ​ഇ​ര​ ​ത​ക​ർ​ന്നു​പോ​യി.​ ​തു​ട​ർ​ന്ന് ​കോ​ട​തി​ ​ന​ട​പ​ടി​ക​ൾ​ ​കു​റ​ച്ചു​ ​നേ​രം​ ​നി​റു​ത്തി​ ​വ​യ്ക്കേ​ണ്ടി​വ​ന്നു.​ ​ഇ​തൊ​ന്നും​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല.

​ ​ദി​ലീ​പി​ന് ​അ​നു​കൂ​ല​മാ​യി​ ​മൊ​ഴി​ ​ന​ൽ​കാ​ൻ​ ​ത​ന്നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ​സാ​ക്ഷി​ക​ളാ​യ​ ​വാ​സു​ദേ​വ​ൻ,​ ​വി​പി​ൻ​ലാ​ൽ​ ​എ​ന്നി​വ​ ​പ്രോ​സി​ക്യൂ​ഷ​നെ​ ​അ​റി​യി​ച്ചു.​ ​ഇ​ക്കാ​ര്യം​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല.

​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​യെ​ ​ബാ​ധി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​ഒ​ന്നു​മി​ല്ലാ​തി​രു​ന്നി​ട്ടും​ ​സാ​ക്ഷി​യാ​യ​ ​ര​മ്യാ​ ​ന​മ്പീ​ശ​നെ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റി​ന്റെ​ ​പേ​രി​ൽ​ ​വി​മ​ർ​ശി​ച്ചു.​ ​സി​നി​മാ​ ​ന​ടി​യാ​യ​ല്ല,​ ​സാ​ക്ഷി​യാ​യാ​ണ് ​നി​ൽ​ക്കു​ന്ന​തെ​ന്നും​ ​ഇ​തു​ ​സി​നി​മാ​ ​ലൊ​ക്കേ​ഷ​ന​ല്ലെ​ന്നും​ ​കോ​ട​തി​ ​വി​മ​ർ​ശി​ച്ചു.