നെടുമ്പാശേരി ചെങ്ങമനാട് പഞ്ചായത്തിലെ ഇറിഗേഷൻ കനാലുകൾ അടിയന്തരമായി വൃത്തിയാക്കി ജലസേചനം ഉറപ്പുവരുത്തണെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം ചെങ്ങമനാട് വില്ലേജ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. പഞ്ചായത്തിലെ മൈനർ ഇറിഗേഷൻ കനാലുകളായ നെടുവന്നൂർ, ആവണംകോട്, തുരുത്ത്, തലക്കൊള്ളി കനാലുകൾ കാലവർഷത്തിനു ശേഷം നിറയെ പുല്ലും കാടും വളർന്ന് പമ്പിംഗ് നടത്താനാകാതെ കിടക്കുകയാണ്. ഇതിനാൽ നിരവധി പ്രദേശങ്ങളിലെ കൃഷി നശിക്കുകയാണ്.