അങ്കമാലി: കറുകുറ്റി സർവീസ് സഹകരണ ബാങ്ക് കേബിൾ നഗറിൽ നിർമ്മിച്ച ശാഖാമന്ദിരം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ർ ജോസഫ് മുണ്ടശേരി സ്മാരക ഹാൾ റോജി എം ജോൺ എം.എൽ.എയും സട്രോംഗ്റൂം എറണാകുളം സഹകരണ ബാങ്ക് ജോയിന്റ് രജിസ്ട്രാർ കെ. സജീവ്കർത്തയുംസാന്ത്വന പെൻഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജു.വി.തേക്കക്കരയും കോർ ബാങ്കിംഗ് ഷൈനി ജോർജും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഗോപി, ജോണി മൈപ്പാൻ, പി.വി ടോമി, കെ.പി. പോളി, പി.ടി. ശശി, സി.ആർ. ഷൺമുഖൻ, ധന്യദിനേശ് തുടങ്ങിയവർ പ്രസംഗിച്ചു.