road
കിഴക്കെ കടുങ്ങല്ലൂരിൽ നവീകരിച്ച ചങ്ങമതമണിയേലിപ്പടി റോഡിന്റെ ഉദ്ഘാടനം വി.കെ. ഇബ്രാഹിം കുഞ്ഞ് .എം.എൽ.എ. നിർവഹിക്കുന്നു

ആലുവ: 25 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കിഴക്കെ കടുങ്ങല്ലൂർ ചങ്ങമത - മണിയേലിപ്പടി റോഡ് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ് അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗം ബി. ജയപ്രകാശ്, ബ്‌ളോക്ക് പഞ്ചായത്ത് അംഗം കീർത്തി ദിവാകരൻ, സുരേഷ് മുട്ടത്തിൽ, ശ്രീകുമാർ മുല്ലേപ്പിള്ളി, സുബ്രഹ്മണ്യൻ, ബേബി സരോജം, ഡോ: സുന്ദരം വേലായുധൻ, സുധ എന്നിവർ സംബന്ധിച്ചു.