ആലുവ: കേരള വാട്ടർ അതോറിറ്റി കരാർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ആലുവ വാട്ടർ അതോറിറ്റി പി.എച്ച് സബ് ഡിവിഷന് മുൻപിൽ പ്രതിഷേധ സമരം നടത്തി. കൊവിഡ് കാലത്ത് അന്യായമായി തൊഴിലാളികളെ പിരിച്ചുവിടുന്ന മാനേജ്‌മെന്റ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സമരം. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി എം.ടി. ഷോല, ശശികുമാർ, ബെന്നി ആന്റണി, ദിലീപ് പെരുമ്പാവൂർ, ബിജു എന്നിവർ സംസാരിച്ചു.