പിറവം : രാമമംഗലം സർവീസ് സഹകരണ ബാങ്ക് ചെറുകിട സംരംഭകർക്കായി ഏർപ്പെടുത്തിയ വായ്പാ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 3 ന് നടക്കും മൂവാറ്റുപുഴ അസിസ്റ്റൻറ് രജിസ്ട്രാർ ജനറൽ സി. പി. രമ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡണ്ട് സി. സി. ജോൺ അധ്യക്ഷത വഹിക്കും.

മുട്ട ഗ്രാമം പദ്ധതി പ്രകാരം അഞ്ചുമാസം പ്രായമുള്ള മുട്ടക്കോഴികളെ കൂടോടെ വാങ്ങുന്നതിനുള്ള വായ്പ വിതരണവും ഉടൻ ആരംഭിക്കുമെന്ന് സെക്രട്ടറി ജിബി ചെറിയാൻ അറിയിച്ചു