പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജ് വിദ്യാർത്ഥി യൂണിയന്റെയും സാഹിത്യക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരളപ്പിറവിദിനം ആഘോഷിച്ചു. ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടറും പ്രഭാഷകനുമായ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ കോളേജ് വിദ്യാർത്ഥി യൂണിയൻ വൈസ് ചെയർപേഴ്‌സൺ എം.വി. അനു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ഒ.എസ്. ആശ, എം.എഡ്. വിഭാഗം മേധാവി ഡോ. സി.കെ. ശങ്കരൻനായർ, ഡോ. എ.ബി. ലയ, എൻ.എച്ച്. അശ്വിനി, വി.ജി. മേഘ, സി.ആർ. ഹരിത എന്നിവർ സംസാരിച്ചു. കേരളത്തെയും മലയാളഭാഷയെയും ആസ്പദമാക്കി എം.വി. കൃഷ്ണപ്രിയയുടെ നൃത്താവിഷ്‌കാരമുണ്ടായിരുന്നു.