കാലടി : കേരള സർക്കാരിന്റെ 100ദിന കർമ്മപദ്ധതിയുടെ ഭാഗമായി കാഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച പച്ചക്കറി സംഭരണ വില്പനശാലയുടെ ഉദ്ഘാടനം ജില്ലാ സഹകരണസംഘം രജിസ്ട്രാർ കെ. സജീവ് കർത്ത നിർവഹിച്ചു. ആദ്യവില്പന ബാങ്ക് പ്രസിഡന്റ് എം.ബി .ശശിധരൻ നിർവഹിച്ചു. കിഴക്കുംഭാഗം സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി, ബാങ്ക് ബോർഡ് അംഗം വി.എസ്. വർഗീസ്, ടി.ഡി. റോബർട്ട്, ബാങ്ക് സെക്രട്ടറി കെ.എസ്. ഷാജി എന്നിവർ പങ്കെടുത്തു. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവർത്തനസമയം.