kklm
കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളിനുള്ള ഫർണിച്ചർ ചെയർമാൻ റോയി എബ്രാഹം വിതരണം ചെയ്യുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളിൽ നിർമ്മാണം പൂർത്തിയായി വരുന്ന 8 ക്ലാസ് മുറികൾക്കുള്ള ഫർണിച്ചറും ഗ്രീൻ ബോർഡുകളും നഗരസഭ വാർഷികപദ്ധതിയിൽപ്പെടുത്തി അനുവദിച്ചു. ചെയർമാൻ റോയി എബ്രാഹം വിതരണോദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ സി.എൻ. പ്രഭകുമാർ അദ്ധ്യക്ഷനായി. കൗൺസിലർ പി.സി. ജോസ്,

പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ്, ഹെഡ്മിസ്ട്രസ് ആർ. വത്സലാദേവി, ടി.വി. മായ തുടങ്ങിയവർ പങ്കെടുത്തു.